കൊടുങ്ങല്ലൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവം മതിലകത്ത് നടക്കും. നവംബര്‍ 12 മുതല്‍ 16 വരെ മതിലകത്തെ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്., ഒ.എല്‍.എഫ്. ജി.എച്ച്.എസ്. സെന്റ് മേരീസ് എല്‍.പി.എസ്. എന്നിവിടങ്ങളിലായാണ് കലോത്സവം നടക്കുക.കലോത്സവ നടത്തിപ്പിന് മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ ചെയർപേഴ്സനും മതിലകം സെൻറ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വി.കെ മുജീബ് റഹ്മാൻ ജനറൽ കൺവീനറും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി മൊയ്തീൻകുട്ടി ട്രഷററും ആയി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ബെന്നി ബഹനാൻ എംപി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, വി ആർ സുനിൽകുമാർ എംഎൽഎ, എന്നിവർ മുഖ്യ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ സുഗത ശശിധരൻ, കെ എസ് ജയ, ഷീല ഘോഷ്, പഞ്ചായത്ത് പ്രസിഡണ്ട് മാരായ എംഎസ് മോഹനൻ, നിഷ അജിതൻ, കെ പി രാജൻ, നിഷാ ഷാജി, മുൻസിപ്പൽ ചെയർപേഴ്സൺ ടി കെ ഗീത, ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഡിഇഒ ടി. ആർ ഷൈല, സെൻറ് ജോസഫ്സ് മാനേജർ ഫാദർ ഷൈജൻ കളത്തിൽ, ഓ എൽ എഫ് മാനേജർ സിസ്റ്റർ റെനാറ്റ തുടങ്ങിയവർ രക്ഷാധികാരികളുമാണ്. ബ്ലോക്ക് വൈസ് പ്രസിഡണ്ട് സലീഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എസ് രാജു, വത്സമ്മ ടീച്ചർ, ഷീജ ബാബു, സി എം ജുഗ്നു, ആസ്പിൻ അഷ്റഫ്, മീരാഭായി ടീച്ചർ, ജിസ്മോൻ ഫ്രാൻസിസ്, എം ബി കെ മുഹമ്മദ്, ഫൈസൽ വി എം, എന്നിവർ വൈസ് പ്രസിഡണ്ടുമാരും ഡൊമിനിക് സാവിയോ, മേരി സിബിൽ പരേര, സിസ്റ്റർ പാവന, ബാബു പി എസ്, നൗഷാദ്, മോഹൻരാജ്, സിജിമോൾ, ജോജി ജോസഫ് എന്നിവർ ജോയിൻ കൺവീനർമാരും ആണ് .13 സബ് കമ്മിറ്റി ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു സംഘാടകസമിതി രൂപീകരണയോഗം മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി എസ് രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൽസമ ടീച്ചർ മതിലകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ മാനേജർ ഫാദർ ഷൈജൻ കളത്തിൽ എ ഇ ഒ. പി മൊയ്തീൻകുട്ടി പ്രിൻസിപ്പൽ ഡൊമിനിക് സാവിയോ, പിടിഎ പ്രസിഡണ്ട് സിഎം ജുഗ്നു, വി കെ മുജീബ് റഹ്മാൻ, ബാബു പി എസ് റഹിയാനത്ത് അൻസാരി, മതിലകം എസ് ഐ റിജി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു
കൊടുങ്ങല്ലൂര്‍ ഉപജില്ല കലോത്സവം മതിലകത്ത്

