കൊടുങ്ങല്ലൂരിലെ ദേശീയപാത നിർമ്മാണത്തിലെ കേന്ദ്രസർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കുംധാർഷ്ട്യം നിറഞ്ഞ നിലപാടിനുമെതിരെ സിപിഎം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തപ്പുര ദേശീയ പാതയിൽ പ്രഭാത പ്രതിഷേധം സംഘടിപ്പിച്ചു.
ചന്തപ്പുരയിലും നഗരസഭയുടെ അനുബന്ധറോഡുകളിലും നിർമ്മാണത്തിന്റെ ഭാഗമായി ചളിയും വെള്ളവും ഒഴുക്കി വിടുകയാണ്.ചളിയിൽ ടൂവീലർ യാത്രക്കാർ വീണു അപകടം ഉണ്ടാകുന്നു.നിരന്തരമായി പൈപ്പുകൾ പൊട്ടുന്നത് മൂലം കുടിവെള്ളം ആഴ്ചയിൽ ഒരിക്കൽപോലും കിട്ടാത്ത സ്ഥിതിയുണ്ട്.രാത്രിയും പകലുമുയരുന്ന പൊടിപടലം മൂലം താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളിൽ ചുമയും അനുബന്ധ രോഗങ്ങളുമായി രോഗികൾ വർദ്ധിക്കുകയാണ്.മഴപെയ്താൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുകയാണ്.ആവശ്യമായ മുൻകരുതൽ അറിയിപ്പുകളോ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാതെയാണ് നിർമ്മാണം നടത്തുന്നത്.സർവീസ് റോഡുകളുടെ പണി പൂർത്തീകരിക്കാത്ത മൂലം നഗരത്തിലെ ഗതാഗത കുരുക്ക് അനുദിനം രൂക്ഷമാവുകയാണ്.
അതിരാവിലെ നഗരത്തിൽ നടന്ന പ്രഭാത പ്രതിഷേധം സിപിഐഎം ഏരിയ സെക്രട്ടറികെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷത വഹിച്ചു.
എൽ സി സെക്രട്ടറി ടി പി പ്രബേഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് കെ കെ ഹാഷിക്ക്, ടി കെ മധു, എം എസ് വിനയകുമാർ, റസോജ ഹരിദാസ്,കെ എ വർഗീസ്, പി.എ. അമർലാൽ, നഗരസഭ കൗൺസിലർ ചന്ദ്രൻ കളരിക്കൽ എന്നിവർ പ്രസംഗിച്ചു.
സിപിഎം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തപ്പുര ദേശീയ പാതയിൽ പ്രഭാത പ്രതിഷേധം സംഘടിപ്പിച്ചു

