കടലോളം ആവേശവുമായി അഴീക്കോട് മുനയ്ക്കൽ മുസിരീസ് ബീച്ചിൽ സംഘടിപ്പിച്ച സംസ്ഥാന ബീച്ച് വടംവലി ചാമ്പ്യൻഷിപ്പ്
നവകേരള സദസിൻ്റെ പ്രചരണാർത്ഥം തൃശൂർ ജില്ലാ വടംവലി അസോസിയേഷനും എറിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് സംസ്ഥാന തല സീനിയർ പുരുഷ-വനിത മിക്സഡ് വടംവലി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ നടന്ന ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രാജൻ അദ്ധ്യക്ഷനായി.അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ സമ്മാനദാനം നിർവ്വഹിച്ചു.തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് സാമ്പ ശിവൻ വിശിഷ്ടാതിഥിയായിരുന്നു.ഫൗസിയ ഷാജഹാൻ, സുഗതാ ശശിധരൻ, കെ.എ.ഹസ്ഫൽ ,വത്സമ്മ ടീച്ചർ, പി.കെ.അസീം, സാറാബി ഉമ്മർ, നജ്മൽ ഷക്കീർ ,നൗഷാദ് കറുകപ്പാടത്ത്, സുമിത ഷാജി, പ്രൊഫ.പി.രഘുനാഥ്, ഷാൻ മുഹമ്മദ്, ജോൺസൻ ജോസഫ്, സിനോ പി.ബാബു, പ്രവീൺ മാത്യു, എം.പി.മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ വടംവലി അസോസിയേഷൻ സെക്രട്ടറി എ.ജി.അനന്തകൃഷ്ണൻ മാസ്റ്റർ സ്വാഗതവും, തൃശൂർ ജില്ലാ സംസ്ഥാന വടംവലി അസോസിയേഷൻ നോമിനി സാദിഖ് എൻ.വൈ. നന്ദിയും പറഞ്ഞു.
കടലോളം ആവേശവുമായി അഴീക്കോട് മുനയ്ക്കൽ മുസിരീസ് ബീച്ചിൽ സംഘടിപ്പിച്ച സംസ്ഥാന ബീച്ച് വടംവലി ചാമ്പ്യൻഷിപ്പ്
