കൊടുങ്ങല്ലൂരിൽ മൈക്രോ ഫിനാൻസ് വായ്പയിൽ കുരുങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കെട്ടിട നിർമ്മാണ തൊഴിലാളിയായ
അഴീക്കോട് സ്വദേശി പറപ്പുള്ളി വീട്ടിൻ പരേതനായ ബെയ്സിലിൻ്റെ മകൻ നിഷിൻ (37) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് നാലരയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൈക്രോ ഫിനാൻസ് വായ്പ തിരിച്ചടവിൽ വീഴ്ച്ച വന്നതിനെ തുടർന്ന് സ്ഥാപനങ്ങൾ നിഷിനെ തുടർച്ചയായി ശല്യപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് വായ്പ തിരിച്ചടവിന് സാവകാശം തേടി ഇയാൾ കൊടുങ്ങല്ലൂർ പൊലീസ് പരാതി നൽകുകയുണ്ടായി.
നിഷിൻ്റെ മൃതദേഹം കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊടുങ്ങല്ലൂരിൽ മൈക്രോ ഫിനാൻസ് വായ്പയിൽ കുരുങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
