Kodungallur

ബാലചന്ദ്ര വടക്കേടത്തിനെ അനുസ്മരിച്ചു

കൈപ്പമംഗലം നിയോജക മണ്ഡലം സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണസമ്മേളനം കവി ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. കടുത്ത വിമർശനങ്ങൾ ഉയർത്തുമ്പോഴും ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ച കോൺഗ്രസുകാരനായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത് . വായനക്കാരനോട് പക്ഷം ചേർന്ന് നിൽക്കുന്ന എഴുത്തുകാരനുമായിരുന്നു വടക്കേടത്തെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചെയർമാൻബഷീർ വടക്കൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ കെ.കെ. സഫറലീഖാൻ അധ്യക്ഷം വഹിച്ചു. സിനിമാ സംവിധായകൻ സിദ്ദീഖ് ഷെമീർ, സീരിയൽ നടൻ ഷൈജൻ ശ്രീവൽസം, മുൻ ചെയർമാൻ കെ.ബിഅനിൽ കുമാർ, ടി.എം. കുഞ്ഞുമൊയ്തീൻ, അഡ്വ: ഒ.എസ് സുജിത്ത്, ഹംസ കാക്കശേരി, എം.ജീനൻ മാസ്റ്റർ, സി.ബിജയലക്ഷി ടീച്ചർ , കെ.ആർ. നിതീഷ് കുമാർ, മൊയ്തീൻ എടച്ചാൽ. ടി.എസ്.ശശി, പ്രൊഫ: കെ.എ. സിറാജ്, സുധാകരൻ മണപ്പാട്ട്, ഇ.കെ.സോമൻ മാസ്റ്റർ, കെ.കെ. മൊയ്തീൻ കുട്ടി, ഷെമീർ പടിയത്ത്, സി.എസ്.മുഹമ്മത്, എ.കെ.ഭരതൻ, ഇ.എം. വിൻസെന്റ്, രാജേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു . അശോകൻ പൂതോട്ട് അനുശോചന പ്രമേയമവതരിപ്പിച്ചു. പ്രഭാതസന്ദേശത്തിലുടെ ആയിരം എപ്പിസോഡ് പൂർത്തീകരിച്ച ഹവ്വടീച്ചറെയും, 6 വർഷത്തോളമായി തുടർച്ചയായി ചിന്താ പ്രഭാതമെഴുതുന്ന ഗീത ടീച്ചറെയും സമ്മേളനത്തിൽ ആദരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!