Kodungallur

രാമൻകുട്ടിക്കുള്ള സ്നേഹാദരം സാംസ്കാരിക സംഗമവേദിയായി.

കൊടുങ്ങല്ലൂർ : മൂന്ന് പതിറ്റാണ്ടുകാലം കൊടുങ്ങല്ലൂരിൻ്റെ സാമൂഹ്യ-സാംസ്കാരിക വികസന മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ പി.രാമൻകുട്ടിയ്ക്ക് പൗരാവലി നൽകിയ സ്നേഹാദരം സാംസ്കാരിക പ്രവർത്തകരുടെ സംഗമ വേദിയായി മാറി. പണിക്കേഴ്സ് ഹാളിൽ നടന്ന ചടങ്ങ് അഡ്വ.വി.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബക്കർ മേത്തല അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത ഷാൾ അണിയിച്ചു. ‘പൗരാവലിയുടെ ഉപഹാരംഎംഎൽഎമാരായ അഡ്വ.വി.ആർ .സുനിൽകുമാർ,ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനിച്ചു.  സംവിധായകൻ സിദ്ധിക് ഷമീർ പ്രശസ്തിപത്രം സമർപ്പിച്ചു. രേഖാചിത്രം   കെ. ആർ. ജൈത്രൻ കൈമാറി.  എം.പി. ജാക്സൻസപ്ലിമെൻറ് പ്രകാശനം ചെയ്തു ടി.എം നാസർ ഏറ്റുവാങ്ങി. ഓർമ്മചിത്ര സമർപ്പണം ഡോ. പി. എ. മുഹമ്മദ് സയ്ദും പി.കെ. സത്യശീലനും ചേർന്നുനിർവ്വഹിച്ചു. സ്നേഹാദരം ഉദ്ഘാടനം കെ.ജി. ശിവാനന്ദനും ഗാനാദരം ഉദ്ഘാടനം സി.സി. വിപിൻ ചന്ദ്രനും നിർവ്വഹിച്ചു. വിവിധ സാംസ്കാരിക സംഘടന കൾരാമൻകുട്ടിയെ ഷാളുകൾ അണിയിച്ച് സ്നേഹം പ്രകടിപ്പിച്ചു.  ടി.എസ്.സജീവൻ, പരമേശ്വരൻ കുട്ടി, പി.എ. സീതി മാസ്റ്റർ, പി.വി. അഹമ്മദ് കുട്ടി പി.വി. രമണൻ , യൂസഫ്പടിയത്ത്, സി.എസ്. തിലകൻ, ഇ. എ അബ്ദുൾ കരിം, പി.എച്ച് റഷീദ്, പി.ആർ ബാബു എന്നിവർ സംസാരിച്ചു. സ്നേഹാദരങ്ങൾക്ക് പി.രാമൻകുട്ടി നന്ദി പറഞ്ഞു. വി. ഉണ്ണികൃഷ്ണൻ, ജോഷി കുറ്റിപ്പറമ്പിൽ , പി.ടി. മാർട്ടിൻ ,ടി.വി. സാനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. നന്മകലാകാരന്മാർ അവതരിപ്പിച്ച ഗാനാർച്ചയും ഉണ്ടായി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!