കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ജനകീയ സുരക്ഷ സമിതി കൺവീനർ ഷഹിൻ കെ. മൊയ്തീന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ഇരമ്പി . നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധം കെ.കെ.ടി.എം കോളേജ് ഗെയ്റ്റിൽ വച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം കെ.കെ.ടിഎം അല്ലൂമിനി മുൻ പ്രസിഡൻ്റ് ഇ.എസ്. സാബു ഉദ്ഘാടനം ചെയ്തു. സി. ആർ പമ്പ അദ്ധ്യക്ഷത വഹിച്ചു.കെ.പി. സുനിൽകുമാർ, എ.എം അബ്ദുൾ ജബ്ബാർ, എൻ.കെ. റഷീദ് ഷഹിൻ കെ. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കെ.കെ.ടി.എം കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനികളുടെ ഹോം സ്റ്റേയ്ക്ക് സമീപം യുവാവിനെ കണ്ടത്. അസമയത്ത് യുവാവിനെ കണ്ടത് സൗമ്യമായി സംസാരിച്ച ഷഹിനു നേരെ യുവാവ് കടന്ന ആക്രമിക്കുകയായിരുന്നു രക്ഷപ്പെട്ട് തൊട്ടടുത്ത എടാകൂട്ടത്തിൽ റിയാസിൻ്റെ വീട്ടിലേക്ക് കയറിയ ഷഹീനെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഈ വീട് തല്ലി പൊളിച്ചു അകത്ത് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത് പ്രതിഷേധത്തിന് ലത സുശീൽ, സുജ ജോയ്, ഋഷി ‘ സലീം തങ്ങൾ’ എം.എം സത്താർ ‘സി.ശിവദാസൻ, ശ്രീദേവി വിജയകുമാർ ‘സന്തോഷ് വി.ബി എന്നിവർ നേതൃത്വം നൽകി.
