കൊടുങ്ങല്ലൂർ, ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന മത്സ്യ തൊഴിലാളിയെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചു. മതിലകം കൂളിമുട്ടം ഭജന മഠം ഇളയാം പുരക്കൽ പ്രശോഭിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകനെ കൊണ്ട് വരുന്നതിന് വേണ്ടി ബെക്കിൽ പോയിരുന്ന പ്രലശാഭിനെ ഭജന മംത്തിലെത്തിയപ്പോൾ കാറിൽ വന്ന സംഘം ബൈക്ക് കാറിന് വട്ടം വെച്ച് തടയുകയായിരുന്നു. ബൈക്ക് വളച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രശോഭിനെ സംഘം ഓടിച്ചിട്ട് ബൈക്കിൽ നിന്ന് വീഴ്ത്തി മർദിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ടാണ് സംഘം മർദ്ദിച്ചത്. തലയിൽ തുന്നലിടുകയും വാരിയല്ലുകൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. പ്രശോഭി കൊടുങ്ങല്ലൂർ മെഡിക്കെയർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി കേസുകളിലെ പ്രതി രാഹുൽ രാജിന്റെ നേതൃത്വത്തിലാണ് മർദ്ദനം നടന്നതെന്ന് പോലീസ് പറഞ്ഞു. മതിലകം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
മത്സ്യ തൊഴിലാളിയെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചു
