കൊടുങ്ങല്ലൂർനഗരസഭയിൽഅലഞ്ഞു നടക്കുന്ന പട്ടികൾക്കായി ഷെൽട്ടറുകൾ ഒരുക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും ഷെൽട്ടറുകൾ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.നഗരസഭയ്ക്ക് സ്വന്തമായി പറ്റിയ സ്ഥലം ഇല്ലാത്തതിനാൽ സ്ഥലം വാടകക്കെടുത്തും ഷെൽട്ടർ
ആരംഭിക്കും.
പുല്ലൂറ്റ് കെടിഎം കോളേജിൻ്റെപരിസര പ്രദേശങ്ങളിലുള്ള ഹോം സ്റ്റേ ഉടമസ്ഥരുടെ യോഗം ചെയർപേഴ്സൻ്റെ നേതൃത്വത്തിൽവിളിച്ചു ചേർക്കും .ഈ യോഗത്തിൽ പോലീസ് -എക്സൈസ് ഉദ്യോഗസ്ഥർ,കോളേജ് അധികൃതർ,റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരെ കൂടി പങ്കെടുപ്പിക്കും.ആ പ്രദേശത്ത് താമസിക്കുന്നവരിൽ നിന്നും
ഉയർന്നുവന്നിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.കൗൺസിലർമാരായ പി എൻ വിനയചന്ദ്രൻ, കെ നന്ദകുമാർ എന്നിവരാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്.
നഗരസഭാ അഞ്ചാം വാർഡിൽ വടക്കേ നടയിൽ സിവിൽ സ്റ്റേഷന്റെ സമീപത്തുള്ള ബസ്റ്റോപ്പിനോട് ചേർന്നു വാട്ടർ എടിഎം സ്ഥാപിക്കുന്നതിന്സർക്കാർ ഏജൻസിയായ കെയ്കോ സമർപ്പിച്ച 4,96000 രൂപയുടെ എസ്റ്റിമേറ്റ് കൗൺസിൽ അംഗീകരിച്ചു.നിർമ്മാണം ഉടനെ ആരംഭിക്കുന്നതിന് കത്ത് നൽകുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നഗരസഭയിലെ നിലവിലുള്ള കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ്, സ് (കൂട്ടിനി ഫീസ് എന്നിവയുടെ നിരക്ക് 1.8 24 മുതൽ സർക്കാർ കുറവ് വരുത്തിയ സാഹചര്യത്തിൽ, നേരത്തെ ഈടാക്കിയ അധിക തുക തിരിച്ചു നൽകുവാനും കൗൺസിൽ തീരുമാനിച്ചു.
കൂടാതെ വസ്തു നികുതി പരിഷ്കരണം പൂർത്തിയാക്കി ഡിമാൻഡ് നോട്ടീസ് നൽകിയ കാലയളവിന് മുമ്പുള്ള പിഴപ്പലിശ ഒഴിവാക്കുവാനും നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിട ഉടമകൾ അടയ്ക്കേണ്ട നികുതി കുടിശ്ശിക ഉടമകൾ ആവശ്യപ്പെടുന്ന പക്ഷം ഗഡുക്കൾആയി ഒടുക്കുന്നതിനും കൗൺസിൽ അനുമതി നൽകി.
ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ വിഎസ് ദിനൽ,കൗൺസിലർമാരായ കെ ആർ ജൈത്രൻ, ടി എസ് സജീവൻ, വി എം ജോണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തെരുവ് നായ്ക്കൾക്കായി ഷെൽട്ടറുകൾ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു
