കൊടുങ്ങല്ലൂര്‍ കുഡുംബി സേവാ സംഘം സംസ്ഥാന സമ്മേളനം എം സി സുരേന്ദ്രൻ നഗറായ തിരുവഞ്ചിക്കുളം ശിവപാർവ്വതി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ആചാര്യ വന്ദനത്തിനു ശേഷം ആരംഭിച്ച പ്രതിനിധി സമ്മേളനം എറണാകുളം ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് കെ സി സുരേഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി എസ് ശരത്ത് കുമാർ ഖജാൻജി ഇ എൽ അനിൽകുമാർ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ ആർ ജയപ്രസാദ്, വൈസ് പ്രസിഡൻ്റ് ടി ജി രാജു. സംസ്ഥാന സെക്രട്ടറിമാരായ എസ് ബാലകൃഷ്ണൻ കോഴിക്കോട്, കെ ആർ സുബ്രഹ്മണ്യൻ മുകുന്ദപുരം, ജി രാജൻ അമ്പലപ്പുഴ, ടി എം രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂര്‍ കുഡുംബി സേവാ സംഘം സംസ്ഥാന സമ്മേളനം തിരുവഞ്ചിക്കുളം ശിവപാർവ്വതി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.
