അരക്കോടി രൂപ ചിലവിട്ട് കൊട്ടിഘോഷിച്ചു ഉദ്ഘാടനം മാമാങ്കം നടത്തിയ പദ്ധതി പുറംലോകം കാണാതെ മാസങ്ങളായി ടി. കെ എസ് പുരം മാലിന്യ പ്ലാന്റിൽ തുരുമ്പെടുത്ത് നശിക്കുന്നതായി ബി ജെ പി ആരോപിച്ചു. സി പി ഐയും സി പി എമ്മും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായാണ് നഗരസഭയുടെ പദ്ധതികൾ താളം തെറ്റുന്നതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ ആരോപിച്ചു.
കൂടാതെകൊടുങ്ങല്ലൂർ നഗരസഭയിൽ കോട്ടപ്പുറം മാർക്കറ്റിൽ നിന്നും സംഭരിക്കുന്ന ജൈവമാലിന്യം വളമാക്കി മാറ്റുന്ന സംസ്കരണ യൂണിറ്റിലെ ജീവനക്കാർക്ക് വേതനം നൽകാൻ കഴിയാതെ നിരവധി മാസങ്ങളായി പൂട്ടിക്കിടക്കുന്നത് മൂലം പരിസര വാസികൾക്ക് പകർച്ചവ്യാധികൾ പിടിപെട്ടു ചികിത്സ നേടേണ്ട സാഹചര്യമാണ് പരിസരത്തുള്ളതെന്നും, വിവിധ വാർഡുകളിലെ ശുചീകരണ തൊഴിലാളികളെ മാലിന്യ സംസ്കരണ പ്ലാന്റിലെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുമൂലം നഗരസഭാ വാർഡുകളിലെ പ്രവർത്തനം താളംതെറ്റുന്നുമുണ്ട്.
നഗര സഭ കൗൺസിലർമാരായON ജയദേവൻ ,രശ്മി ബാബു ശിവറാം , പരമേശ്വരൻ കുട്ടി എന്നിവരും നഗസ ഭ പ്രതിപക്ഷ നേതാവിനൊപ്പം പ്ലാൻ്റ് സന്ദർശിക്കാനുണ്ടായിരുന്നു.
അരക്കൊടി രൂപ ചിലവിട്ട് കൊട്ടിഘോഷിച്ചു ഉദ്ഘാടനം നടത്തിയ കക്കൂസ് മാലിന്യ സംസ്കരണ യൂണിറ്റ് തുരുമ്പെടുത്ത് നശിക്കുന്നതായി ബി ജെ പി ആരോപിച്ചു.
