കൊടുങ്ങല്ലൂർ: ക്ഷേത്രങ്ങളും ക്ഷേത്രഭൂമികളും സംരക്ഷിക്കുന്നതിന് ഹൈന്ദവ സമൂഹം ക്ഷേത്രവിമോചന സമരത്തിനിറങ്ങണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി.ബാബു.ദേവസ്വം ബോർഡുകൾ ക്ഷേത്രങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസം ഹൈന്ദവർക്കില്ല. ദേവസ്വം ബോർഡുകളെ നിയന്ത്രിക്കുന്നവർ ക്ഷേത്രങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നവരാണ്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൻ്റെ തണ്ടപേര് ഇതരമതസ്ഥൻ്റെ പേരിലാക്കുകയും പിന്നീട് പുറമ്പോക്കെന്ന് തിരുത്തുകയും ചെയ്ത നടപടിക്കെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രഭൂമിയുടെ തണ്ടപേര് ശ്രീകുരുംബ ഭഗവതി ദേവസ്വത്തിൻ്റെ പേരിലാക്കാനുള്ള നടപട സ്വീകരിച്ചില്ലെങ്കിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ കൊടുങ്ങല്ലൂരിൽ കാലുകുത്തിക്കില്ലെന്നും ആർ.വി.ബാബു പറഞ്ഞു. താലൂക്ക് പ്രസിഡൻ്റ് ദാസ് മുളങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കേരള ക്ഷേത്ര സംരക്ഷണ സമിതി സത്സംഗ പ്രമുഖ് സി.എം.ശശീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.സംസ്ഥാന ഉപാദ്ധ്യക്ഷൻ സ്വാമിദേവചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.പി.രാജേഷ്, വിശ്വംഭരൻ കാനാടി എന്നിവർ സംസാരിച്ചു. വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ,മേജർ ജനറൽ ഡോ.പി.വിവേകാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.
ക്ഷേത്രങ്ങളും ക്ഷേത്രഭൂമികളും സംരക്ഷിക്കണം! ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി.ബാബു
