കൊടുങ്ങല്ലൂർ. സ്റ്റേഡിയം പ്ലാന്റ് പ്രദേശത്തോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിലുള്ള സ്റ്റേഡിയത്തോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യ പെട്ട് വാർഡ് കൗൺസിലർ വി എം ജോണി യാണ് സ്റ്റേഡിയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. പ്ലാന്റിലേക്കുള്ള റോഡ് റീ ടാർ ചെയ്യുക, പ്ലാന്റ് പരിസരം മാലിന്യമുക്തമാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ എസ് സാബു ഉദ്ഘാടനം ചെയ്തു. പി എൽ തോമസുകുട്ടി, സുനിൽ അഷ്ടപതി, സി ആർ ജോഷി, ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.
സ്റ്റേഡിയം പ്ലാന്റ് പ്രദേശത്തോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ കുത്തിയിരിപ്പ് സമരം നടത്തി
