ഒമ്പതാം ക്ലാസുകാരി ഫാത്തിമ സാറയുടെ സൻമനസിന് പൊന്നോളം തിളക്കം.
അച്ഛൻ്റെ ശസ്ത്രക്രിയക്ക് പണമില്ലാതെ വിഷമിക്കുന്ന
സഹപാഠിയുടെ കണ്ണീരൊപ്പാൻ കമ്മൽ ഊരി നൽകി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നൻമയുടെ പാഠപുസ്തകമായി.
ഗുരുതരമായ കരൾരോഗം ബാധിച്ച കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി ചെറുവുളളിൽ രാജുവിൻ്റെ ചികിത്സക്കായി നാട്ടുകാർ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്.
ശസ്ത്രക്രിയക്ക് ആവശ്യമായ തുക കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന രാജുവിൻ്റെ മകളുടെ സങ്കടം കണ്ടറിഞ്ഞ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ സാറ താൻ അണിഞ്ഞിരുന്ന സ്വർണക്കമ്മൽ ചികിത്സാ ചിലവിലേക്കായി നൽകാൻ സന്നദ്ധയാകുകയും ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിക്കുകയുമായിരുന്നു.
സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ഷൈനി ആൻ്റോക്ക് ഫാത്തിമ സാറ കമ്മൽ കൈമാറി.
പി.ടി.എ പ്രസിഡൻ്റ് പി.ബി രഘു അധ്യക്ഷത വഹിച്ചു.
എസ്.എം.സി ചെയർമാൻ നവാസ് പടുവിങ്ങൽ, സീനിയർ അസിസ്റ്റൻ്റ് ഏലിയാമ്മ, സ്റ്റാഫ് സെക്രട്ടറി നിമ്മി മേപ്പുറത്ത് എന്നിവർ പങ്കെടുത്തു.
ഒമ്പതാം ക്ലാസുകാരി ഫാത്തിമ സാറയുടെ സൻമനസിന് പൊന്നോളം തിളക്കം.
