Kodungallur

ബി ആർ സി കൊടുങ്ങല്ലൂർ ലോക ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു.

ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം കൊടുങ്ങല്ലൂർ നഗര സഭ ചെയർ പേഴ്സൺ ടി കെ ഗീത ഉദ്ഘാടനം നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ ടൗൺ ഹാളിൽ  വിദ്യാഭ്യാസ സ്ററാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീല പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ബി ആർ സി ബി പി സി  പി എം മോഹൻരാജ് സ്വാഗതം ആശംസിച്ചു. തൃശ്ശൂർ എസ് എസ് കെ ഡി  പി ഒ  ബ്രിജി കെ ബി പദ്ധതി വിശദീകരണം നടത്തി. ബി ആർ സി ട്രൈനെർ നിതു  സുഭാഷ് നന്ദി പറഞ്ഞു. തായ്ലന്റിൽ വച്ച് നടന്ന ഇന്റർനാഷണൽ വേൾഡ് എബിലിറ്റി സ്പോർട്ട് യൂത്ത് ഗെയിംസിൽ ക്ലബ്ബ് ത്രോ വിഭാഗത്തിൽ ഗോൾഡ് മെഡൽ ലഭിച്ച മുഹമ്മദ് അഫ്താബിന് ആദറിച്ചു. വിവിധ മത്സരങ്ങളിൽ  മികച്ച പ്രകടനം കാഴ്ച കുട്ടികൾക്കും പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും നടത്തിയ വിവിധ മത്സരങ്ങളിൽ വിജയം കൈവരിച്ച പ്രതിഭകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.എടവിലങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു രാധാകൃഷ്ണൻ, കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മൊയ്തീൻ കുട്ടി, ഡയറ്റ് ഫാക്കൽറ്റി മുഹമ്മദ് റാഫി,വെള്ളാങ്ങല്ലൂർ സ്പെഷ്യലിസ്റ് അധ്യാപകൻ  അജീസ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!