ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നാലുവർഷത്തിനിടെ നാലായിരംകോടി രൂപയാണ് ചെലവഴിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
എസ്.എൻ.എം. കോളേജിന്റെ വജ്രജൂബിലി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കലാലയങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആയിരം വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ ഒരുലക്ഷംരൂപ വീതം സ്കോളർഷിപ്പ് നൽകിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. .എച്ച്.എം.ഡി.പി. സഭാ പ്രസിഡന്റ് കെ.വി. അനന്തൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ബാലസുബ്രഹ്മണ്യം, കോളേജ് മാനേജർ ഡി. മധു, പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, സിൻഡിക്കേറ്റ് അംഗം ഡോ. എ.എസ്. സുമേഷ്, പരീക്ഷ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, പഞ്ചായത്തംഗം പി.എം. ആന്റണി, എം.എസ്. വേണുഗോപാൽ, ജെയ്‌സൺ കൊടിയൻ, ഡോ. പി. നീന, ശ്രുതി തടത്തിൽ മിത്തൽ, ബി. ബിനിഷ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.പൂർവ വിദ്യാർഥിസംഗമം സാമൂഹിക നിരീക്ഷകൻ എൻ.എം. പിയേഴ്‌സൺ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റും കോളേജ് മാനേജരുമായ ഡി. മധു, ഡോ. ടി.എച്ച്. ജിത, കെ.എസ്. ബാലസുബ്രഹ്മണ്യം, ജെയ്‌സൺ കൊടിയൻ, ടി.എം. ഷാജൻ തുടങ്ങിയവർ സംസാരിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നാലുവർഷത്തിനിടെ നാലായിരംകോടി രൂപയാണ് ചെലവഴിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
