കൊടുങ്ങല്ലൂർ നഗരസഭ
ടി കെ എസ് പുരം പ്ലാൻ്റ് പരിസര നിവസികളോട് നഗരസഭ കാണിക്കുന്ന അവഗണയിൽ പ്രതിഷേധിച്ച് കൗൺസിലർ വി.എം ‘ജോണി നഗരസഭ മാലിന്യശേഖരണ വാഹനം തടഞ്ഞു.
1ഹരിത കർമ്മ സേന നഗരസഭയിലെ 44 വാർഡിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ടണ്ണ് കണക്കിന് സ്റ്റോക്ക് ചെയ്തിരിക്കുന്നു
കൂടാതെ മാർക്കറ്റിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളും കുന്നുകൂടുന്നു. ഒരു തീ പിടുത്ത മോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഫയർ എഞ്ചിനടക്കമുള്ള വാഹനങ്ങൾക്ക് എത്തിപ്പെടുന്നുള്ള റോഡ് സൗകര്യം ഏർപ്പെടുത്തിയി ട്ടില്ല.
സ്റ്റേഡിയം കുട്ടികൾ ‘ക്ക് കളിക്കാൻ. സാധിക്കാത്ത വിധം കാട്. കയറി കിടക്കുന്നു കൂടാതെ സ്റ്റേഡിയം ദുരുപയോഗം ചെയ്യുന്നതിനാൽ അടച്ച് പൂട്ടിയിട്ടിരിക്കുന്നു
കാട് വെട്ടി തെളിച്ച് “C CTV നിരീക്ഷണത്തോടെ സ്റ്റേഡിയം തുറന്ന് കൊടുക്കുക പരിവരവും മറ്റും മാലിന്യം മാറ്റി വൃത്തി ആക്കുക. പൊട്ടിപൊളിഞ്ഞ റോഡ് റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൗൺസിലർ നഗരസഭ മാലിന്യ വ ഹ നം തടഞ്ഞുള്ള സൂചനാ സമരം നടത്തിയത്
പരിഹാരം വൈകിയാൽ ജനങ്ങളുമായ് ചേർന്ന് പ്ലാൻ്റ് 100 % ഉപരോധിക്കുമെന്നും ഒരു വാഹനവും ഇവിടേക്ക് പ്രവേശിപ്പിക്കില്ലായെന്നും കൗൺസിലർ പറഞ്ഞു
നഗരസഭ മാലിന്യശേഖരണ വാഹനം തടഞ്ഞു
