മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന കൊടുങ്ങല്ലൂർ താലൂക്ക് തല പരാതി പരിഹാര അദാലത്ത് 23/12/2024 തിങ്കളാഴ്ച രാവിലെ 9.30 മണിക്ക് കൊടുങ്ങല്ലൂർ നഗരസഭ ടൗൺ ഹാളിൽ സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം നിർവഹിക്കുന്നു. അദാലത്തിൽ ചാലക്കുടി എംപി ബെന്നി ബെഹനാൻ, കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ, കൈപ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ , ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാർ മറ്റു ജനപ്രതിനികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു.
NB: അദാലത്ത് ദിവസം അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതാണ്
കരുതലും കൈത്താങ്ങും, കൊടുങ്ങല്ലൂർ താലൂക്ക് തല പരാതി പരിഹാര അദാലത്ത് 23/12/2024 തിങ്കളാഴ്ച നടക്കും
