“ശലഭങ്ങൾക്കൊപ്പം ഒരുദിനം ” പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . കൊടുങ്ങല്ലൂർ : ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം ക്രിസ്തുമസ് ആഘോഷം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയവും വർണ്ണാഭവുമായി . കൊടുങ്ങല്ലൂർ ജനമൈത്രി പോലീസും ജനമൈത്രി സുരക്ഷാ സമിതിയും ബിആർസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചതാണ് “ശലഭങ്ങളോടൊപ്പം ഒരു ദിനം ” എന്ന പേരിട്ട ക്രിസ്മസ് ആഘോഷം .പണിക്കേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് പോലീസ് കൊടുങ്ങല്ലൂർ വി. കെ .രാജു അധ്യക്ഷനായി. ചടങ്ങ് തൃശൂർ റൂറൽ ജില്ലാ പോലീസ് ഉപമേധാവി വി.എ.ഉല്ലാസ് ഉദ്ഘാടനം ചെയ്തു. പരാജിതരെയും കൂടെ നിർത്തി മത്സരിക്കുമ്പോഴാണ് യഥാർത്ഥ ജീവിതമാകുന്നതെന്ന് എന്ന് അദ്ദേഹം പറഞ്ഞു. ജനമൈത്രി പോലീസിൻ്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു .നാഷണൽ റോളർ സ്പീഡ് സ്കാറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്പെഷ്യൽ കാറ്റഗറിയിൽ രണ്ട് മെഡൽ നേടിയ അഥർവ് പി .ടി, തായ്ലാൻഡിൽ നടന്ന ലോക എബിലിറ്റി സ്പോർട്ട് യൂത്ത് ഗെയിമിൽ ക്ലബ്ബ് ത്രോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവ് മുഹമ്മദ് അഫ്താബ്, നാടൻ പാട്ടിന് പിന്നണിയായി വേദികളിൽ നിറഞ്ഞ രാഗാസ ഫോക്ക് ബാൻഡ് സ്ഥാപക ഹിമ ഷിൻ ജോ,നാടൻപാട്ടിന് താളാത്മകമായ മാധുര്യം വേദികളിൽ നൽകിയ വിനയ എന്നിവരെ തൃശ്ശൂർ ജില്ലാ പോലീസ് ഉപമേധാവി വി. എ. ഉല്ലാസ് ഉപഹാരം നൽകി അനുമോദിച്ചു. പങ്കെടുത്തകുട്ടികളുടെകലാപരിപാടികളും അരങ്ങേറി.കുട്ടികൾക്ക് ആവശ്യമായ മരുന്നും മറ്റ് സാമഗ്രികളും വിതരണം ചെയ്തു .ക്രിസ്തുമസ് കേക്ക് മുറിച്ച്ആഘോഷത്തിന് തുടക്കമിട്ടു .പങ്കെടുത്ത എല്ലാവർക്കും ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു.പി ആർ ബാബു ,കെ .ജി .സജിൻ, ടി.വി ബാബു ,പി. എം . മോഹൻരാജ് ,സി .എസ് . തിലകൻ ,കെ .പി . സുനിൽകുമാർ, കെ.ജെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.ഇൻസ്പെക്ടർ ഓഫ് പോലീസ് ബി.കെ. അരുൺ സ്വാഗതവും സബ് ഇൻസ്പെക്ടർ സാലിം .കെ നന്ദിയും പറഞ്ഞു.പരിപാടിക്ക് സുരക്ഷാസമിതി അംഗങ്ങളായ ഉണ്ണി പണിക്കശ്ശേരി ,കെ .ആർ . രണദീപൻ ,ശ്രീരഞ്ജിനി , സ നിൽ,പി . ആർ .ചന്ദ്രൻ ,ബി ആർ സി അധ്യാപകർ ,പോലീസ് ഉദ്യോഗസ്ഥർഎന്നിവർ നേതൃത്വം നൽകി.രാഗാസ ടീംനാടൻ പാട്ടുകൾ അവതരിപ്പിച്ചു.
ശലഭങ്ങൾക്കൊപ്പം ഒരുദിനം”പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊടുങ്ങല്ലൂർ
