കൊടുങ്ങല്ലൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം ശബരിമല തീർഥാടകർക്കുള്ള വിശ്രമകേന്ദ്രം ആരംഭിച്ചു.അയ്യപ്പ ഭക്തന്മാർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളം, ഭക്ഷണം, ചികിത്സ സൗകര്യങ്ങൾ എന്നിവ വിശ്രമകേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ടി കെ ഗീത നിർവഹിച്ചു. വൈസ് ചെയർമാൻ വിഎസ് ദിനല്‍ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ എസ് കൈസാ ബ് , ലത ഉണ്ണികൃഷ്ണൻ , എൽ സി പോൾ / മുൻ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ കൗൺസിലർമാരായ ഇ.ജെ. ഹിമേഷ് , ചന്ദ്രൻ കളരിക്കൽ , ഗോപാലകൃഷ്ണ പണിക്കർ എന്നിവർ പ്രസംഗിച്ചു.
ശബരിമല തീർഥാടകർക്കുള്ള വിശ്രമകേന്ദ്രം ആരംഭിച്ചു
