ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള പണിക്കേഴ്സ് ഹാളിൽ ചേർന്ന രൂപീകരണയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗംപി കെ ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു.സിപിഐഎം ഏരിയ സെക്രട്ടറി കെ എം മുസ്താഖലി അധ്യക്ഷനായിരുന്നു മുനിസിപ്പൽ ചെയർപേഴ്സൺ ടി കെ ഗീത, ചിന്ത പബ്ലിഷേഴ്സ് അസിസ്റ്റന്റ് മാനേജർ സിപി രമേശൻ, കെ കെ അബിതലി, കെ എ അഫ്സൽ, കെ എം ഗഫൂർ, എന്നിവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികളായി പി കെ ചന്ദ്രശേഖരൻ, കെ വി രാജേഷ്, അമ്പാടി വേണു, ടി കെ ഗീത എന്നിവരെയും ചെയർമാനായി കെ എ മുസ്താക്കലി, വർക്കിംഗ് ചെയർമാൻ കെ ആർ ജൈത്രൻ, ജനറൽ കൺവീനർ അഡ്വക്കേറ്റ് അഷറഫ് സാബാൻ, കോഡിനേറ്റർ ആയി ടി കെ രമേഷ് ബാബു എന്നിവരെ തിരഞ്ഞെടുത്തു. കോഡിനേറ്റർ ടി കെ രമേഷ് ബാബു സ്വാഗതവും ജനറൽ കരിമീനർ അഡ്വക്കേറ്റ് അഷറഫ് സാമ്പാർ നന്ദിയും പറഞ്ഞു.
ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
