Kodungallur

പ്രശസ്ത ഫോട്ടോഗ്രാഫർ കെ. ആർ സുനിലിന്റെ “കടൽ തിളക്കുന്ന ചെമ്പാണ്” ഫോട്ടോഗ്രാഫി പ്രദർശനം ആരംഭിച്ചു

കൊടുങ്ങല്ലൂർ : പോർച്ചുഗീസ് കാലഘട്ടത്തിൽ കൊച്ചി, കൊടുങ്ങല്ലൂർ തീരദേശത്തെ ലാറ്റിൻ കൃസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട നൃത്ത – സംഗീത -നാടക സംയോജന കലയാണ് ചവിട്ടു നാടകം. തീരപ്രദേശമായ ചെല്ലാനം മേഖലയിലെ ചവിട്ടുനാടക കലാ പ്രവർത്തകരിൽ പലരും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളുമാണ്. പാർശ്വവൽക്കരിക്കപ്പെട്ട ആ മനുഷ്യരുടെ ജീവിതത്തിലേക്ക് ആഴത്തിൽ എത്തിനോക്കുന്ന, കെ.ആർ. സുനിലിന്റെ കടൽ തിളക്കുന്ന ചെമ്പാണ് എന്ന ഫോട്ടോഗ്രാഫി പരമ്പരയുടെ പ്രദർശനം കൊടുങ്ങല്ലൂരിലെ മുസിരിസ് കനാൽ  ഓഫീസിൽ ആരംഭിച്ചു. ഡിസംബർ 24 മുതൽ 29 വരെയാണ് പ്രദർശനം. 

പ്രദർശനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ഡോ. ഇല്യാസ്, ഡോ. സൈദ്, കിട്ടുമോ പ്രൊഫ. ഷാജി ജോസഫ്, അനൂപ് കുമാരൻ , മുസിരിസ് പ്രോജക്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!