അഴീക്കോട് മുനക്കൽ മൂസിരീസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് 70 വയസ് കഴിഞ്ഞ മത്സ്യ തൊഴിലാളികൾക്ക് ആദരവ് നൽകി.
കൈ കരുത്ത് കൊണ്ടും കൂട്ടായ്മ കൊണ്ടും കടലിനോട് മല്ലടിച്ച് ജീവിതത്തെ മുന്നോട്ട് നയിച്ചവരെ ആദരിക്കുന്നതിൽ അഴീക്കോട് മുനക്കൽ മുസിരീസ് ബീച്ച് ഫെസ്റ്റിന് അതിയായ സന്തോഷമുണ്ട് എന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. സുമിത ഇ ബി മത്സ്യ ഭവൻ എഫ് ഇ ഒ സ്വാഗതം പറഞ്ഞ ചടങ്ങിന് എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ അദ്ധ്യക്ഷത വഹിച്ചു. എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ, ബ്ലോക്ക് മെമ്പർ നൗഷാദ് കറുകപാടൻ,സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ നജ്മൽ സക്കീർ, അസീം, ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ,സഹറാബി ഉമ്മർ, വാർഡ് മെമ്പർമാരായ സുമിത ഷാജി, ഗിരീഷ്,ഫിഷറീസ് ഡി ഡി അബ്ദുൾ മജീദ് പോത്തനൂരൻ, പോർട്ട് ഓഫീസർ കിരൺ, ഷാജി കിഴക്കേടത്ത് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. നാട്ടിക എഫ് ഇ ഒ ശ്രീ അജിത്ത് നന്ദിയും പറഞ്ഞു.
നാടറിഞ്ഞ കടലിന്റെ മക്കൾക്ക് തീരോത്സവത്തിന്റെ ആദരവ് നൽകി.
