പെയിന്റ് പണിക്കായി വന്ന് വീട്ടിലെ സ്വർണ്ണം മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
പെയിന്റ് പണിക്കായി വന്ന വീട്ടിൽ നിന്നും സ്വർണ്ണത്തിന്റെ കോയിനുകൾ മോഷ്ടിച്ച പടിയൂർ ഒലിയപുരം കളരിക്കൽ സുജിത് എന്നയാളെയാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ഉണ്ടേക്കടവിലുള്ള പൊക്കത്തു വീട്ടിൽ പ്രതാപൻ എന്നയാളിന്റെ വീട്ടിൽ പെയിന്റ് പണി ചെയ്തു വരവേ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു സ്വർണ്ണ കോയിനുകളാണ് പ്രതി മോഷ്ടിച്ചത് .മോഷ്ടിച്ച സ്വർണ്ണം ചന്തപുരയിലുള്ള ജ്വല്ലറിയിൽ നിന്നും കിഴക്കേ നടയിലുള്ള ഒരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു . എസ്.ഐ കശ്യപ്പൻ, എസ് ഐ ജെയ്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗോപകുമാർ പി ജി,സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, വിപിൻ കൊല്ലാറ,ബിനിൽ ഏളം കുന്നപുഴ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു