പുതുവത്സരത്തിൽ പെറ്റിക്കേസിൽ അർദ്ധ സെഞ്ച്വറിയടിച്ച് കൊടുങ്ങല്ലൂർ പൊലീസ്.
മദ്യപിച്ച് വാഹനമോടിച്ച 34 പേരെയാണ് രാത്രി പട്രോളിംഗിനിടയിൽ പൊലീസ് പിടികൂടിയത്.
പൊതു സ്ഥലത്ത് മദ്യപിച്ച നാല് പേരും, കഞ്ചാവ് ബീഡി വലിച്ച നാല് പേരും പൊലീസിൻ്റെ പിടിയിലായി.
കരുതൽ തടങ്കൽ ഉൾപ്പടെ അമ്പതോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സർക്കിൾ ഇൻസ്പെക്ടർ
ബി.കെ അരുൺ, എസ്.ഐമാരായ കെ. സാലിം, ടി.എം കശ്യപൻ,
സജിൽ, ജൂനിയർ എസ്.ഐ
വൈഷ്ണവ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
പുതുവത്സരത്തിൽ പെറ്റിക്കേസിൽ അർദ്ധ സെഞ്ച്വറിയടിച്ച് കൊടുങ്ങല്ലൂർ പൊലീസ്
