കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം പന്തൽ കാൽനാട്ടു കർമ്മം നടന്നു.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ 2025 ജനുവരി 13 മുതൽ 17 കൂടി ആഘോഷിക്കുന്ന താലപ്പൊലി പന്തൽ കാൽനാട്ടുകർമ്മം നടന്നു. ക്ഷേത്രത്തിൻറെ തെക്ക് കിഴക്കേ നടയിൽ കുന്നത്ത് വിനോദ് കുമാർ അടികളുടെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക പൂജകളോടും നാദസ്വരത്തിൻറെ അകമ്പടിയോടു കൂടി 9 ഗജ വീരന്മാർ അണിനിരക്കുന്ന ആനപ്പന്തലിൻറെ കാൽ നാട്ടി. ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് തിരുവഞ്ചിക്കുളം അസിസ്റ്റൻറ് കമ്മീഷണർ M R മിനി, ദേവസ്വം മാനേജർ കെ.വിനോദ്, കോവിലകം പ്രതിനിധി സുരേന്ദ്ര വർമ്മ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി A.വിജയൻ, ട്രഷറർ K.V. മുരളി എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം പന്തൽ കാൽനാട്ടു കർമ്മം നടന്നു
