Kodungallur

ഓൺലൈൻ ജോബ് വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സംമ്പാദിക്കാം എന്ന് വാഗ്ദാനം ചെയ്ത് കൊടുങ്ങല്ലൂർ കാട്ടാക്കുളം സ്വദേശി രാഹുൽ എന്നയാളിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.കണ്ണൂർ,ഇരിവേരി,മുക്കിലെ പീടിക സ്വദേശി മുഹമ്മദ് റഫ്താസ് (25) എന്നയാളെയാണ് തൃശ്ശൂർ ജില്ല പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിൻെറ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി പി.രാജുവിൻെറ മേൽനോട്ടത്തിൽ കൊടുങ്ങല്ലൂർ എസ്.എച്ച്.ഓ, ബി.കെ അരുൺ അറസ്റ്റ് ചെയ്തത്. പ്രതികൾ ടെലഗ്രാമിലൂടെയും വാട്ട്സ് ആപ്പിലൂടെയും രാഹുലിനെ ബന്ധപ്പെട്ട് ഓൺലൈൻ ജോലിയിലൂടെ വൻതുക പ്രതിഫലം ലഭിക്കും എന്ന് വാഗ്ദാനം ചെയ്തതിനെ തുടർന്ന് രാഹുൽ തൻെറയും തൻറെ ഭാര്യയുടെയും HDFC ബാങ്കിൻെറ ശൃംഗപുരം ശാഖയിലെ അക്കൗണ്ടുകളിൽ നിന്നും ഏഴ് ലക്ഷത്തോളം രൂപ പ്രതികൾ പറഞ്ഞ പല അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു.പണം നിക്ഷേപിച്ച ശേഷം തട്ടിപ്പാണെന്ന് മനസ്സിലായതിനെ തുടർന്ന് രാഹുൽ പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പല ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിൽ പ്രതി ഈ പണം ഉപയോഗിച്ച് സ്വർണ്ണവും മറ്റും പർച്ചേസിംഗ് നടത്തിയതായും പണം ATM വഴി പിൻവലിച്ചതായും മറ്റും കണ്ടെത്തി.ഇതിനിടെ വിദേശത്തേക്ക് കടന്ന പ്രതിയെ ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് പോലീസ് പിടികൂടിയത്. വൻ റാക്കറ്റാണ് സംഭവത്തിന് പിന്നിലെന്നും ഇനിയും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായി പോലീസ് പറഞ്ഞു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!