കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാരായണമംഗലം എന്ന പ്രദേശത്ത് സ്ഥാപിച്ചട്ടുള്ള ഇൻറസ് ടവേഴ്സ് കമ്പനിയുടെ മൊബൈൽ ടവറിലെ കേബിളുകൾ 17/01/2025 തിയ്യതി മോഷണം നടത്തിയ കേസ്സിൽ പ്രതികളായ 1) റാഷിദ് മൊണ്ടൽ, 35/24, S/o ഫക്കീര്ഴ മൊണ്ടൽ, കഞ്ചൂരി, കട്ടീസ് വർ, നാടിയ ജില്ല, വെസ്റ്റ് ബംഗാൾ 2) മുഹമ്മദ് ഷൈദ്, 26/25, S/o മുഹമ്മദ് സദുക്കൾ റഫ്മാൻ, കട്ടീസ് വർ, നാടിയ ജില്ല, വെസ്റ്റ് ബംഗാൾ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. കേബിളുകൾ മോഷണം പോയതിന് ശേഷം സമീപ പ്രദേശങ്ങളിലെ CCTV കൾ നോക്കിയും, സമീപവാസികളോട് ചോദിച്ചും അന്വേഷണം നടത്തിയതിനെ തുടർന്നാണ് ബംഗാൾ സ്വദേശികളായ ഇവരെ കളവിന് ഉപയോഗിച്ച പെട്ടി ഒാട്ടോറിക്ഷ സഹിതം പിടികൂടാൻ സാധിച്ചത്. പ്രതികൾ സമാന സ്വഭാവമുള്ള കളവുകൾ മറ്റ് സ്ഥലങ്ങളിൽ നടത്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നതാണ്. പ്രതികളെ പിടികൂടിയത് കൊടുങ്ങല്ലൂർ ISHO അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർ സാലിം, GSI ബാബു, പോലീസ് ഉദ്യോഗസ്ഥരായ ഗോപേഷ്, ഷിജിൻ നാഥ്, ഷെമീർ, വിഷ്ണു എന്നീ ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണ സംഘമാണ്.
ഇൻറസ് ടവേഴ്സ് കമ്പനിയുടെ മൊബൈൽ ടവറിലെ കേബിളുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടി
