വൈദ്യുതി ഉൽപാദന രംഗത്ത് കേരളം വളരെയേറെ നേട്ടം കൈവരിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 1306.24 മെഗാവാട്ട് വൈദ്യുതി അധികം ഉത്പാദിപ്പിക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികൾ പലതും ആരംഭിക്കുവാൻ ശ്രമിക്കുമ്പോൾ ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊടുങ്ങല്ലൂർ നഗരസഭ ഒരുകോടി 30 ലക്ഷം രൂപ ചെലവിൽ താലൂക്ക് ആശുപത്രിയിലുംനഗരസഭയുടെ കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലും വെറ്റിറിനറി ആശുപത്രി, മാലിന്യ സംസ്കരണ പ്ലാന്റുകൾ എന്നിവയിലും നടപ്പിലാക്കുന്ന സോളാർ പാനൽ പദ്ധതി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . വി. ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി. കെ. ഗീത, വൈസ് ചെയർമാൻ വി എസ് ദിനൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ലത ഉണ്ണികൃഷ്ണൻ,കെ എസ് കൈസാബ് ,എൽ സി പോൾ,ഷീലപണിക്കശ്ശേരി, കക്ഷി നേതാക്കളായ കെ ആർ ജൈത്രൻ, ടി എസ് സജീവൻ, വി എം ജോണി, നഗരസഭാ സെക്രട്ടറി എൻ കെ വൃജ,രാഷ്ട്രീയ കക്ഷി നേതാക്കളായ മുസ്താഖ് അലി , വേണു വെണ്ണറ ,കെ എസ് കമറുദ്ദീൻ, റഹീം പള്ളത്ത്, അഡ്വ.അരുൺ മേനോൻ, ഷെഫീക്ക് മണപ്പുറം, ടി.എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
വൈദ്യുതി ഉൽപാദന രംഗത്ത് കേരളം വളരെയേറെ നേട്ടം കൈവരിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
