Kodungallur

തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്  ആനയോട്ടത്തോടെ തുടക്കമായി.

കൊടുങ്ങല്ലൂർ : തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്  ആനയോട്ടത്തോടെ തുടക്കമായി.ആനയോട്ടത്തിൽ പങ്കെടുത്ത ആയയിൽ ഗൗരി നന്ദൻ ഒന്നാം സ്ഥാനത്തും മാറാടി അയ്യപ്പൻ,നന്തിലത്തി ഗോവിന്ദകൃഷ്ണൻ
രണ്ടും മൂന്നും സ്ഥാനത്തെത്തി. തുടർന്ന് വൈകീട്ട്  7.30-ന് കൊടിയേറ്റും നടന്നു . ഉത്സവ ദിവസങ്ങളിൽ ദിവസവും രാവിലെ 7.30-ന്‌ എഴുന്നള്ളിപ്പ്, 10.30-ന് ഓട്ടൻതുള്ളൽ, 5.30-ന് കാഴ്ചശ്ശീവേലി, ആറിന് ചുറ്റുവിളക്ക്, രാത്രി ഒൻപതിന് എഴുന്നള്ളിപ്പ് എന്നിവ നടക്കും. 24-ന് രാത്രി ഒൻപതിന് കൊന്നയ്ക്കൽ പാണ്ടി അരങ്ങേറും. 25-ന് രാത്രി 8.30-ന് പ്രദോഷ നൃത്തം. ശിവരാത്രി ദിവസമായ 26-ന് രാവിലെ 10.30- ന് ആനയൂട്ട്, ഉച്ചയ്ക്ക് 12.30-ന് പ്രസാദ ഊട്ട്, ഒന്നിന് ഉത്സവബലി, വൈകീട്ട് നാലിന് അരാകുളം പ്രദക്ഷിണം, 8.45-ന് പള്ളിവേട്ടയും മഹാശിവരാത്രി നൃത്തവും. 27-ന് ഉച്ചയ്ക്ക് 12-ന് ആറാട്ടുബലി, ആറാട്ടുസദ്യ, വൈകീട്ട് നാലിന് എറിയാട് ആറാട്ടുകടവിലേക്ക് ആറാട്ടെഴുന്നള്ളിപ്പ്. 28-ന് ശ്രീകുരുംബക്കാവിലേക്കുള്ള താലപ്പൊലിയോടെ ഉത്സവം സമാപിക്കും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!