Kodungallur

ഭാസ്കരൻ മാഷുടേയും  ഗായകൻ ജയചന്ദ്രൻ്റേയും സ്മൃതികളിൽ ഒരു ഭാസ്കര സന്ധ്യ

മലയാളത്തിലെ ആദ്യത്തെ വിപ്ലവകവി പി. ഭാസ്കരനാണെന്നും വയലാർ ഗർജ്ജിക്കുന്നു എന്ന കാവ്യ ത്തോളം പോന്ന ഒരു വിപ്ലവ കാവ്യം വേറെയില്ലെന്നും ശ്രീകുമാരൻ തമ്പി. പി.ഭാസ്കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കൊടുങ്ങല്ലൂരിൽ നടന്ന ഭാസ്കര സന്ധ്യയിൽ വെച്ച് പി.ഭാസ്കരൻ പുരസ്കാരം  പിജയചന്ദ്രനു മരണാനന്തരബഹുമതിയായി സമർപ്പിച്ചു സംസാരിക്കകയായിരുന്നു അദ്ദേഹം. ജയചന്ദ്രൻ്റെ ഭാര്യ ലളിതയും മകൾ ലക്ഷമി യും ചേർന്ന്  ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും കുട്ടി കൊടുങ്ങല്ലൂർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമായിരുന്നു അവാർഡ് മൂല്യം’ പി.ഭാസ്കരൻ ഫൗണ്ടേഷൻ ചെയർമാൻസി.സി.വിപിൻ ചന്ദ്രൻ   യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു. ബക്കർ മേത്തല പ്രശംസാപത്രം വായിച്ചു. വിദ്യാധരൻ മാഷ്, ‘ ഏഷ്യാനെറ്റ് മുൻ ചെയർമാൻ ശശികുമാർ, സജിത് ഏവൂരേത്ത് , ചെയർപേഴ്സൺ ടി.കെ. ഗീത, എന്നിവർ പ്രസംഗിച്ചു. ഫൗണ്ടേഷൻ സെക്രട്ടറിസി.എസ് തിലകൻ സ്വാഗതവും  പി.ടി.ശിവരാമൻ നന്ദിയും പറഞ്ഞു ഭാസ്കരൻ മാഷുടെ മകൾ രാധിക ഉൾപ്പെടെ മാഷിൻ്റെ കുടുംബാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!