Kodungallur

കൊടുങ്ങല്ലൂരിൽ അതിമാരക സിന്തറ്റിക് ലഹരിയുമായി യുവാവ് പിടിയിൽ.

കോതപറമ്പ്  ഭാഗത്ത് വാടകക്ക് താമസിക്കുന്ന കരൂപ്പടന്ന സ്വദേശിയായ കണ്ണാംകുളം 29 വയസ്സുള്ള  ഇൻസമിനെയാണ്  രണ്ട് ഗ്രാം MDMA യുമായി പിടികൂടിയത്.
സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്  IPS ന്റെ  നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ഓപ്പറഷേൻ ഡി-ഹണ്ടിൻ്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ  നടത്തിയ പരിശോധനയിലാണ്  MDMA യുമായി കരൂപടന്ന സ്വദേശിയെ പിടികൂടിയത്.തൃശൂർ റേഞ്ച് DIG .ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി.ബി. കൃഷ്ണകുമാർ IPS എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ കോതപറമ്പിൽ നിന്ന് പിടികൂടിയത്. 
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി.ബി. കൃഷ്ണകുമാർ IPS നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡി വൈ എസ് പി,  രാജു.V.K, തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച്,  ഡി വൈ എസ് പി,  ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ & ISHO അരുൺ B.K, ഡാൻസാഫ്  സബ് ഇൻസ്പെക്ടർ പ്രദീപ് C.R, ASI ലിജു ഇയ്യാനീ, SCPO ബിജു, CPO നിഷാന്ത്, കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ചർമാരായ കശ്യപൻ, ബാബു, തോമസ്, SCPO ധനേഷ്, CPO ജിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!