കൊടുങ്ങല്ലൂരിൽ 10-ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികൾക്ക് മദ്യം വാങ്ങിതരാമെന്ന് പറഞ്ഞ് കുട്ടികളിൽ നിന്ന് പിരിവ് വാങ്ങി ബീവറേജിൽ നിന്ന് മദ്യം വാങ്ങി കുട്ടികൾക്ക് നൽകിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അബിജിത്ത് ചാപ്പാറ സ്വദേശിയായ പടിഞ്ഞാറേ വീട്ടിൽ അമർനാഥ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മദ്യവുമായി സ്കൂളിൽ പോയ കുട്ടികൾ പരിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്ന സമയം സ്കൂൾ അധികൃതർ കുട്ടികളുടെ ബാഗ് പരിശോധിച്ചതിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ വന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് FIR രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാക്കൾ ബീവറേജിൽ നിന്നും മദ്യം വാങ്ങി പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നൽകി കുട്ടികളെ ലഹരിക്കടിമപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തിയതിനാലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ 2 യുവാക്കളെയും റിമാന്റ് ചെയ്തു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യുവാക്കൾ പിടിയിൽ
