കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ച വാൽപ്പാറ സ്വദേശി പിടിയിൽ
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ ക്ഷേത്രം ജീവനക്കാർ മാർച്ച് 30ന് രാത്രി 7 മണിക്ക് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണമെടുക്കുന്നതിനിടെ തുറന്നു കിടന്ന ഭണ്ഡാരത്തിൽ കൈയ്യിട്ട് നോട്ടുകളുമായി ഓടിയ വാൽപ്പാറ സ്വദേശി പണ്ണിമേൽ വീട്ടിൽ കൃഷ്ണനെ (60) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയതു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ, സബ് ഇൻസ്പെക്ടർമാരായ സാലിം, സജിൽ എന്നിവർ ചേർന്നാണ് കൃഷ്ണനെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ച വാൽപ്പാറ സ്വദേശി പിടിയിൽ
