കാലടികവർച്ച കേസും കുറ്റവാളിയുടെ ക്രിമിനൽ കേസുകളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണം. – കെ.കെ. വത്സരാജ്
കൊടുങ്ങല്ലൂർ: കാലടിയിലെ വ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ച,കല്ലാടൻ ഗിരീഷിൻ്റെ രാഷ്ട്രയബന്ധങ്ങളെക്കുറിച്ചും ബി.ജെ.പി ജില്ലാ നേതാക്കൾ നടത്തുന്ന സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്ന് സി പി ഐ. ജില്ലാ സെക്രട്ടി കെ.കെ. വത്സരാജ് സർ ക്കാരിനോട് ആവശ്യപ്പെട്ടു.
സി പി ഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ‘
അഡ്വ. വി. ആർ സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ. സംസ്ഥാന കൗൺസിൽ അംഗം കെ.ജി. ശിവാനന്ദൻ,ജില്ലാ കൗൺസിൽ അംഗങ്ങളായ സി സി വിപിൻ ചന്ദ്രൻ, പി.പി. സുഭാഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. ഖയസ്സ് എന്നിവർ പ്രസംഗിച്ചു.
കാലടികവർച്ച കേസും കുറ്റവാളിയുടെ ക്രിമിനൽ കേസുകളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണം
