Kodungallur

കൊടുങ്ങല്ലൂരിൽ നടുറോഡിൽ ചരക്ക് ലോറി തകരാറിലായി

കൊടുങ്ങല്ലൂരിൽ നടുറോഡിൽ ചരക്ക് ലോറി തകരാറിലായി.നഗരം ഗതാഗതക്കുരുക്കിൽ.
മരത്തടി കയറ്റിവന്ന ലോറിയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ നഗരസഭാ ഓഫീസിന് സമീപം തകരാറിലായത്.
ലോറി നടുറോഡിൽ കുടുങ്ങിയതിനെ തുടർന്ന് നഗരത്തിൽ ഗതാഗതം താറുമാറായി.
പ്രധാന കവലകളിൽ ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ നിയോഗിച്ചുവെങ്കിലും ഉൾപ്രദേശങ്ങളിൽ പോലും വാഹനത്തിരക്ക് മൂലം ഗതാഗതം തടസപ്പെട്ടു.
ദേശീയ പാത നവീകരണം നടക്കുന്നതുമൂലം ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസ് ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്.
അതു കൊണ്ടു തന്നെ നഗരത്തിൽ സാധാരണയിൽ കവിഞ്ഞ വാഹനത്തിരക്കുണ്ട്.
ശബരിമല തീർത്ഥാടന കാലമായതോടെ വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
ഇതിനിടയിലാണ് നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടായത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!