ടി.എൻ. ജോയ് ഫൗണ്ടേഷന്റെ ‘പി. ഭാസ്കരൻ നൂറുവർഷങ്ങൾ’ ജന്മശതാബ്ദി സമാപനസമ്മേളനം ജന്മനാടായ കൊടുങ്ങല്ലൂരിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു.എൻ മാധവൻകുട്ടി അധ്യക്ഷത വഹിച്ചു .റഫീഖ് അഹമ്മദ്,അൻവർ അലി, പി എൻ ഗോപി കൃഷ്ണൻ, പ്രൊഫസർ വി കെ സുബൈദ, പി എസ് റഫീഖ് എന്നിവർ സംസാരിച്ചു. പി ഭാസ്കരനെ കുറിച്ച് ജയൻ നല്ല യിൽ രചിച്ച പുസ്തകം അഡ്വക്കറ്റ് ശബള ഏറ്റുവാങ്ങി.സമ്മേളനത്തിൽ ടി എൻ ജോയ് ഫൗണ്ടേഷൻസെക്രട്ടറി കെ എം ഗഫൂർ രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു.ബക്കർ മേത്തല പി ഭാസ്കറിന്റെ കവിതകൾ അവതരിപ്പിച്ചു.
പി ഭാസ്കരന്റെ വെങ്കലത്തിൽ ഉള്ള അർദ്ധകായ പ്രതിമ മുസ്ലിരിസ് തീരത്ത് കോട്ടപ്പുറത്ത് സ്ഥാപിക്കണം എന്നും പി ഭാസ്കറിന്റെ ജന്മഗൃഹം നിലനിൽക്കുന്ന കൊടുങ്ങല്ലൂർ നഗര മധ്യത്തിൽ ഉള്ള റോഡിന് പി ഭാസ്കരൻ റോഡ് എന്ന് നാമകരണം ചെയ്യണം എന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു ടി പ്രേംനാഥ സ്വാഗതവും കെ എം ഗഫൂർ നന്ദിയും പറഞ്ഞു.
ടി.എൻ. ജോയ് ഫൗണ്ടേഷന്റെ ‘പി. ഭാസ്കരൻ നൂറുവർഷങ്ങൾ’ ജന്മശതാബ്ദി സമാപനസമ്മേളനം നടന്നു
