കൊടുങ്ങല്ലൂരിൽ പ്രഭാത സവാരിക്ക് പോയി കാണാതായ ഗൃഹനാഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ലോകമലേശ്വരം ഇടച്ചാലിൽ സുബ്രഹ്മണ്യൻ്റെ മകൻ ഹരിലാലി (56)ൻ്റെ മൃതദേഹമാണ് കോതപറമ്പിൽ കനോലി കനാലിൽ നിന്നും കണ്ടെത്തിയത്.
തിങ്കളാഴ്ച്ച പുലർച്ചെയാണ് ഇയാളെ കാണാതായത്.
ചെരിപ്പും കുടയും ഉഴുവത്ത് കടവിൽ കനോലി കനാലിൻ്റെ തീരത്ത് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്ന് രാവിലെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.
മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
കാണാതായ ഗൃഹനാഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
