കൊടുങ്ങല്ലൂരില്‍ കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ ആളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മേത്തല കണ്ടംകുളം സ്വദേശി കൊള്ളിത്തറ വീട്ടില്‍ ഷാനു എന്നറിയപ്പെടുന്ന ഷാനവാസ് 43 വയസ്, മേത്തല അഞ്ചപ്പാലം സ്വദേശി ഈശ്വരമംഗലത്ത് വീട്ടില്‍ വിജേഷ് 42 വയസ്, മേത്തല സ്വദേശിയും ഇപ്പോള്‍ മാള നെയ്തുക്കുടുയില്‍ താമസിക്കുന്ന നെല്ലിപറമ്പില്‍ വീട്ടില്‍ ഫാസില്‍ 35 വയസ്, മേത്തല അഞ്ചപ്പാലം സ്വദേശി അറക്കുളം വീട്ടില്‍ ഹനീസ് 40 വയസ്, മേത്തല എടമുക്ക് സ്വദേശി പെരുമ്പിയില്‍ വീട്ടില്‍ മണ്ണെണ്ണ ഷാനു എന്നറിയപ്പെടുന്ന ഷാനവാസ് 41 വയസ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ അഞ്ചാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം, മേത്തല കയര്‍ സൊസൈറ്റി സ്വദേശി വാലത്തറ വീട്ടില്‍ മാക്കാന്‍ രാജേഷ് എന്നറിയപ്പെടുന്ന രാജേഷ് (47) എന്നയാളും സുഹൃത്തും കാറില്‍ സഞ്ചരിക്കവേയാണ് പടാകുളം സെന്ററിനടുത്ത് വെച്ച് ആക്രമിക്കപ്പെട്ടത്. കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. എന്നാല്‍ രാജേഷിനെ കാപ്പ നിയമപ്രകാരം കഴിഞ്ഞമാസം 21-ന് നാടുകടത്തിയിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. നിയമം ലംഘിച്ച് നാട്ടിലെത്തിയതിന് രാജേഷിനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ അരുണ്‍ ബി.കെ യുടെ നിര്‍ദ്ദേശപ്രകാരം എസ് ഐ മാരായ സാലിം, സജില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍, നിനല്‍, ജിജോ ജോസഫ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കാപ്പ ലംഘിച്ച് നാട്ടിലെത്തിയ ആളെ ആക്രമിച്ചവര്‍ പിടിയില്‍,
കാപ്പ ലംഘിച്ചയാളും റിമാന്‍ഡിൽ
