ലൈഫ് ഭവനപദ്ധതിയിലെ അനാസ്ഥക്കെതിരെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ നേതൃത്വത്തിൽ എറിയാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.
എ.ഐ.സി.സി സെക്രട്ടറി റോജി.എം.ജോൺ ധർണ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് പി.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറി അഡ്വ.പി.എച്ച് മഹേഷ്,
സി.എം മൊയ്തു, പി.എസ് മുജീബ് റഹ്മാൻ, ടി.എം കുഞ്ഞുമൊയ്തീൻ, ബഷീർ കൊണ്ടാമ്പുള്ളി, പി.എ മുഹമ്മദ് സഗീർ, പി.പി.ജോൺ, പി.എ കരുണാകരൻ, എൻ.എസ് സലീമുദ്ദീൻ, ആസിഫ് മുഹമ്മദ്, കെ എസ് രാജീവൻ, പി.എച്ച് നാസർ, നജ്മ അബ്ദുൾ കരിം, ലൈല സേവ്യർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ എ.കെ.അബ്ദുൾ അസീസ്, സി.ഡി.വിജയൻ, സി.എ.റഷീദ്, എ.എം.നാസർ, എ.ഐ.ഷുക്കൂർ, ടി.എ.നിസാർ, എന്നിവർ നേതൃത്വം നൽകി.
ലൈഫ് ഭവനപദ്ധതിയിലെ അനാസ്ഥക്കെതിരെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ നേതൃത്വത്തിൽ എറിയാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.