കൊടുങ്ങല്ലൂരിലെ പാലിയം തുരുത്തിൽ മത്സ്യതൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു.
പാലിയംതുരുത്ത് കോഴിപ്പറമ്പിൽ 63 വയസുള്ള ബോസ് ആണ് മരിച്ചത്.
തിങ്കളാഴ്ച്ച വൈകുന്നേരം മുതൽ ഇയാളെ കാണാതായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മത്സ്യതൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു.
