
പറവൂരിൽ നിന്ന് കൊടുങ്ങലൂർ ഭാഗത്തേക്ക് രോഗിയുമായി പോയ ആംബുലൻസിന്‍റെ വഴിയാണ് മുടക്കിയാണ് ദയ എന്ന പേരുള്ള സ്വകാര്യ ബസിന്റെ അഭ്യാസം.
പറവൂർ- കൊടുങ്ങലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണിത്.മൂത്തകുന്നത്ത് വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഗതാഗത കുരുക്കുള്ള പാലത്തിന് മുകളിൽ വെച്ചാണ് ബസ് ഓവർടേക്ക് ചെയ്ത് വന്ന് ആംബുലൻസിന്റെ മുന്നിൽ കിടന്ന് തടസ്സം ഉണ്ടാക്കിയത്. നിരന്തരം ഹോൺ മുഴക്കിയിട്ടും ബസ് മാറ്റിയില്ല.
രോഗിയുടെ ബന്ധുക്കൾ പരാതി നൽകുമെന്നാണ് അറിയുന്നത്.