കൊടുങ്ങല്ലൂർ സെൻറ് മേരീസ് ദേവാലയത്തിൽ 12 ശ്ലീഹന്മാരുടെ തിരുനാളും, ദുക്റാന തിരുനാളും, വി.തോമാശ്ലീഹായുടെ ഊട്ടു തിരുനാളും നടത്തുകയുണ്ടായി . ജൂൺ 22-ാം തീയ്യതി ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് കൊടിയേറ്റം നിർവ്വഹിച്ച് തിരുനാളിന് തുടക്കമായി. ജൂലൈ 3 ന് രാവിലെ 9.30ന് പ്രസുദേന്തിവാഴ്ചയും തുടർന്ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, എന്നിവയ്ക്ക് മുഖ്യ കാർമ്മികൻ റവ:ഫാ.ജോസഫ് മാളിയേക്കനും,തിരുനാൾ സന്ദേശം റവ:ഫാ.സാജു ചിറയത്തും നടത്തുകയുണ്ടായി.അതിനെ തുടർന്ന് തിരുനാൾ പ്രദക്ഷിണവും, ഊട്ട് സദ്യയും ഉണ്ടായിരുന്നു. ഇടവക വികാരി ഫാ. ജോയ് പേരേപ്പാടൻ അച്ചൻ്റെ നേതൃത്വത്തിൽ നടന്ന തിരുനാൾ ഒരുക്കത്തിനും, ആഘോഷമായ തിരുനാളിനും, കൈക്കാരന്മാരായ ശ്രീ. തോമസ് ചാക്കോള , ശ്രീ. വർഗ്ഗീസ് വടക്കൻ, ശ്രീ. ലാലു ചെറിയാലത്ത് എന്നിവർ സഹായികളായി.
കൊടുങ്ങല്ലൂർ സെൻറ് മേരീസ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു
