കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ വ്യാപാര സ്ഥാപനം അടിച്ചു തകർത്തു, കടയുടമയെ ആക്രമിച്ചു.
എടവിലങ്ങ് ചന്തയിൽ പ്രവർത്തിക്കുന്ന അരുൺ ട്രേഡേഴ്സിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ
കടയുടമ കൊണ്ടിയാറ ഉണ്ണികൃഷ്ണന് പരിക്കേറ്റു.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം.
മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്.
രാവിലെ കടയിലെത്തിയ രണ്ട് പേർ വെളിച്ചെണ്ണ വില കുറച്ച് വിൽക്കുന്നതിനെ ചൊല്ലി ഉണ്ണികൃഷ്ണനുമായി വാക്തർക്കത്തിലേർപ്പെട്ടിരുന്നു.
ഇതിൻ്റെ തുടർച്ചയായാണ് ആക്രമണമുണ്ടായതെന്നാണ് സൂചന.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ വ്യാപാര സ്ഥാപനം അടിച്ചു തകർത്തു, കടയുടമയെ ആക്രമിച്ചു.
