സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ ഭാഗമായി
കൊടുങ്ങല്ലൂരിൽ പ്രകടനവും, പൊതുയോഗവും നടന്നു.
കൊടുങ്ങല്ലൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പൊതുയോഗം എഐടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
സിഐടിയു ഏരിയ ജോയിൻ സെക്രട്ടറി കെ.എ വർഗീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ കമ്മിറ്റി അംഗം മുസ്താക്ക് അലി, എഐടിയുസി മണ്ഡലം സെക്രട്ടറി പി പി സുഭാഷ്, എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ഒ.പി ബിജോയ്, എഐടിയുസി മണ്ഡലം പ്രസിഡണ്ട് കെ.എ.രാമൻ, കെ എസ് ടി എ ജില്ലാ കമ്മറ്റിയംഗം പി.സി സിംല ടീച്ചർ, സിഐടിയു ഏരിയ വൈസ് പ്രസിഡണ്ടുമാരായ സി എ അഷ്റഫ്, പി പി ശശികല , റസോജ ഹരിദാസ് എന്നിവർ സംസാരിച്ചു.
ദേശീയ പണിമുടക്കിൻ്റെ ഭാഗമായി
കൊടുങ്ങല്ലൂരിൽ പ്രകടനവും, പൊതുയോഗവും നടന്നു
