ദേശീയപാതയിൽ കയ്പമംഗലം വഴിയമ്പലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക്. കയ്പമംഗലം കാളമുറി സ്വദേശികളായ വലിയപറമ്പിൽ ഹിതുൻ (18), കുമ്പളത്ത് അമൽ എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒൻപതരയോടെ വഴിയമ്പലം പെട്രോൾ പമ്പിന് അടുത്തായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന യുവാക്കളുടെ ബൈക്ക് എതിരെ വന്നിരുന്ന ടാങ്കർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം
ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
