അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ്, കടലിൽ നിന്നും യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. 35 വയസോളം തോന്നിക്കുന്നത്താണ് മൃതദേഹം മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോസ്റ്റൽ പോലീസ് എത്തി മൃതദേഹം കരക്കെത്തിച്ചിട്ടുണ്ട്. മൃതദേഹം ഇപ്പൊൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കടലിൽ എട്ട് നോട്ടിക്കൽ മൈൽ അകലെ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. പത്തരയോടെയാണ് മൃതദേഹം കരക്കെത്തിച്ചത്. ഏതാനും ദിവസം മുമ്പ് താനൂരിൽ നിന്നും കാണാതായ ആളുടെതാകാം മൃതദേഹം എന്ന് സംശയിക്കുന്നുണ്ട്. ഇയാളുടെ ബന്ധുക്കൾ കൊടുങ്ങല്ലൂരിലെക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും അഴീക്കോട് കോസ്‌റ്റൽ പോലീസ് പറഞ്ഞു
അഴീക്കോട് കടലിൽ മൃതദേഹം കണ്ടെത്തി
