Kodungallur

ലുക്കൗട്ട് സർക്കുലർ പ്രകാരം തടഞ്ഞ് വച്ചിരുന്ന പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂർ : തളിക്കുളത്ത് ലെവൽ അപ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തുന്ന  വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശി അറക്കവീട്ടിൽ റിയാദ് 32 വയസ്സ് എന്നായാൾ ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 26-08-2023 തിയ്യതി മുതൽ 09-07-2024 തിയ്യതി വരെയുള്ള കാലയളവിൽ മൂന്ന് തവണകളായി കൊടുങ്ങല്ലൂർ മേത്തല കീഴ്ത്തുളി സ്വദേശിയായ യുവാവിൽ നിന്നും, ആനാപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും  മൂന്ന് ലക്ഷം രൂപ വീതം ആകെ ആറ് ലക്ഷം രൂപ അക്കൗണ്ട് മുഖേന അയച്ചു വാങ്ങി വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിന് മേത്തല കീഴ്ത്തുളി സ്വദേശിയായ യുവാവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന റിയാദ് ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച ലുക്കൗട്ട് സർക്കുലർ  പ്രകാരം എമിഗ്രേഷൻ ഉദ്യോഗസ്ഥർ റിയാദിനെ തടഞ്ഞ് വെച്ച് വിവരം തൃശ്ശൂർ റൂറൽ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് 16-07-2025 തിയ്യതി പ്രതിയെ അറസ്റ്റ് ചെയ്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു.

എറിയാട് പേ ബസാർ സ്വദേശിയിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5,80,000/- (അഞ്ച് ലക്ഷത്തി എൺപതിനായിരം) രൂപ അക്കൗണ്ട് മുഖേന അയച്ചു വാങ്ങി വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിന് മറ്റൊരു കേസു കൂടി ഇന്നലെ 16-07-2025 തിയ്യതി റിയാദിനെതിരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലും റിയാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

സമാനമായ രീതിയിൽ നിരവധിയാളുകളെയാണ് റിയാദ് തട്ടിപ്പിനിരയാക്കിയിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം റിയാദിനെ രണ്ട് കേസിലേക്കും കൂടി റിമാന്റ് ചെയ്യുന്നതിനായി കോടതിയിൽ ഹാജരാക്കും.

റിയാദ് കൊടുങ്ങല്ലൂർ, വാടാനപ്പിള്ളി, ആളൂർ, പൊന്നാനി പോലീസ് സ്റ്റേഷനുകളിലായി സമാനമായ ഏഴ് തട്ടിപ്പുക്കേസുകളിലെ പ്രതിയാണ്. 


തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ്.ഐ മാരായ സാലിം.കെ, കശ്യപൻ, എസ്.സി.പി.ഒ മാരായ സുഭീഷ്, അബീഷ് ഇബ്രാഹിം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!