കൊടുങ്ങല്ലൂർ :സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ.
താറുമാറായ കുടിവെള്ള പദ്ധതികൾ.
മാലിന്യം നീക്കം | ചെയ്യാതെ ചീഞ്ഞു നാറുന്ന തെരുവുകൾ.
വെള്ളം ഒഴുകാത്ത കാനകൾ മലിന ജല സംഭരണികളായി മാറി.
പൊടിയും, മഴ വന്നാൽ ചെളിയും നിറഞ്ഞ നഗരത്തിലെ പ്രധാന റോഡുകൾ.
പൂർത്തികരിക്കാത്ത ലൈഫ് മിഷൻ വീടുകൾ.
കെട്ടിട , സേവന നികുതി കളിലെ ഭീകരമായ വർദ്ധനവ്.
നിർമ്മാണ അനുമതിക്ക് 5 ഇരട്ടി ഫീസ് വർദ്ധനവ്.
കഴിഞ്ഞ നാലര വർഷക്കാലം ചങ്ങാതിമാരായി കഴിഞ്ഞിരുന്നവർ
നഗരസഭയുടെ ജനദ്രോഹ നടപടികൾ ജനങ്ങളിൽ നിന്നും മറച്ചുപിടിക്കാൻ
കാണിക്കുന്ന
വ്യാജ കൈയ്യാങ്കളികൾ.
നഗരവാസികളെ
വിഢികളാക്കുന്ന LDF BJP ഭരണകക്ഷിക്കെതിരെ
കോൺഗ്രസ്സ് നഗര സമിതിയുടെ നേതൃത്വത്തിൽ
നഗരസഭ ഓഫീസിനു മുന്നിൽ
ജനകീയ
പ്രതിഷേധ ധർണ്ണ
നടത്തി.
ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി ടി.എം നാസർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു
വി.എം ജോണി
വി.എം. മൊഹിയുദീൻ
എന്നിവർ അഭിവാദ്യം ചെയ്തു.
ഇന്ദിര ഭവനിൽ നിന്നും അരംഭിച്ച പ്രകടനത്തിൽ
പി.വി. രമണൻ,
വേണുഗോപാൽ,
കെ. പി. സുനിൽകുമാർ
കെ.എസ്. കമറുദ്ദീൻ,
ഡിൽൽഷൻ കൊട്ടെക്കാട്,
കെ.കെ. ചിത്രഭാനു , നിഷാഫ് കുര്യാപ്പിള്ളി, കെ.ജി ,മുരളിധരൻ എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.
കെ.എച്ച്.വിശ്വനാഥൻ,
സുനിൽ കളരിക്കൽ,ടി.കെ.ലാലു , മുഹമ്മദ് ഷെരീഫ് എന്നിവർ നേതൃത്വം നൽകി
കോൺഗ്രസ്സ് നഗര സമിതിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ജനകീയ പ്രതിഷേധ ധർണ്ണ നടത്തി.
