കൊടുങ്ങല്ലൂർ : വെള്ളിയാഴ്ച 18-07-2025 തിയ്യതി വൈകീട്ട് 06.00 മണിയോടെ കൊടുങ്ങല്ലൂർ സ്കൂളിന് സമീപത്ത് വിദ്ദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് കൈവശം വച്ച് സ്കൂട്ടറിന് സമീപം നിൽക്കുന്നതായി കാണപ്പെട്ട കുറ്റത്തിനാണ് എറണാകുളം ചെറായി സ്വദേശി നടുമുറി വീട്ടിൽ അക്ഷയ് 24 വയസ്സ്, കോതപറമ്പ് സ്വദേശി തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് യാസിൻ 20 വയസ്സ്, എറിയാട് PSN കവല സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ റഹ്മാൻ 21 വയസ്സ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതികൾക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഗഞ്ചാവ് വിൽപനക്കായി കൈവശം വെച്ച കുറ്റത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
അക്ഷയ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, ഗഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലും പ്രതിയാണ്.
അബ്ദുൾ റഹ്മാൻ കൊടുങ്ങല്ലൂർ, മണ്ണുത്തി പോലീസ് സ്റ്റേഷനിൽ ഗഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച രണ്ട് കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസിലും അടക്കം നാല് ക്രമിനൽ കേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ മാരായ മാരായ സാലിം കെ, സജിൽ, ജൂനിയർ .എസ്.ഐ. ജിജേഷ്, എ എസ് ഐ ഉമേഷ്, ജി.എസ്.സി.പി.ഒ ജിജിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
സ്കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി അറസ്റ്റ് ചെയ്ത മൂന്ന് പ്രതികൾ റിമാനറിലേക്ക്
